കോട്ടയം: കേരള കോണ്ഗ്രസ്-എം വൈസ് ചെയർമാൻ ജോസ് കെ. മാണി എംപിയുടെ നേതൃത്വത്തിൽ കാസർഗോഡ് മുതൽ തിരുവനന്തപുരംവരെ നടത്തുന്ന കേരളയാത്രയ്ക്ക് 24ന് തുടക്കമാകും.
രാവിലെ 11ന് കാസർഗോട്ട് ഉമ്മൻ ചാണ്ടി എംഎൽഎ ഉദ്ഘാടനം ചെയ്യും. ചെയർമാൻ കെ.എം മാണി എംഎൽഎയുടെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ ജാഥാ ക്യാപ്റ്റൻ ജോസ് കെ. മാണിക്കു വർക്കിംഗ് ചെയർമാൻ പി.ജെ ജോസഫ് എംഎൽഎ പതാക കൈമാറും. കർഷക രക്ഷ, മതേതര ഭാരതം, പുതിയ കേരളം എന്നീ മുദ്രാവാക്യങ്ങളുമായി നടത്തുന്ന യാത്രയ്ക്കു 14 ജില്ലകളിലെ 100 കേന്ദ്രങ്ങളിൽ സ്വീകരണം നൽകും.ബിജെപിയുടെ വർഗീയ ഫാസിസം, സിപിഎമ്മിന്റെ സോഷ്യൽ ഫാസിസം എന്നിവയ്ക്കെതിരെയാണ് കേരളയാത്രയെന്നു ജോസ് കെ. മാണി പത്രസമ്മേളനത്തിൽ പറഞ്ഞു.
വർഗീയ അജൻഡ ലക്ഷ്യമാക്കി ഭരിക്കുന്ന നരേന്ദ്രമോദിയുടെ ഭരണം അവസാനിപ്പിക്കാൻ ജനാധിപത്യ മതേതര ശക്തികളുമായി കൈകോർക്കേണ്ടത് അനിവാര്യമാണ്. രാജ്യം രാഷ്ട്രീയ മാറ്റത്തിന്റെ പാതയിലാണെന്നതിനു തെളിവാണ് അടുത്തയിടെ പുറത്തുവന്ന നിയമസഭാ തെരഞ്ഞെടുപ്പു ഫലങ്ങൾ. പുതിയ കേരളം എന്ന ആശയം ജനമനസുകളിൽ പകരാനും കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഭരണവീഴ്ചകൾ വെളിവാക്കാനും ജാഥ ലക്ഷ്യമിടുന്നു. ഫെബ്രുവരി 15ന് തിരുവനന്തപുരത്തു യാത്ര സമാപിക്കും. മോൻസ് ജോസഫ് എംഎൽഎ, ജനറൽ സെക്രട്ടറി ജോയി ഏബ്രഹാം എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.