കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോട്ടയം, ഇടുക്കി സീറ്റുകൾ ലഭിക്കണമെന്ന് കേരള കോണ്‍ഗ്രസ്-എം യുഡിഎഫ് നേതൃയോഗത്തിൽ ആവശ്യപ്പെട്ടതായി ജോസ് കെ. മാണി. നിലവിലുള്ള കോട്ടയം സീറ്റിനെച്ചൊല്ലി ആർക്കും തർക്കമില്ല. പരിചയസന്പന്നരായ നിരവധി പേർ പാർട്ടിയിലുണ്ടെങ്കിലും ഏറ്റവും അനുയോജ്യരെയാണ് മത്സരരംഗത്തിറക്കുക. കോണ്‍ഗ്രസുമായി സഹകരിക്കാൻ താത്പര്യപ്പെട്ടിരിക്കുന്ന പി.സി. ജോർജിനെ യുഡിഎഫിൽ ഉൾപ്പെടുത്തുന്ന കാര്യം ചർച്ചയിൽ വിഷയമായിട്ടില്ല. അത് ചർച്ചയിൽ വരികയുമില്ലെന്ന് ജോസ് കെ. മാണി പറഞ്ഞു.