പെരുമ്പാവൂർ: ഫോൺ ചോർത്തി തെറ്റായരീതിയിൽ വാർത്ത സൃഷ്ടിച്ചു സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തി എന്നുകാണിച്ച് എൽദോസ് കുന്നപ്പിള്ളി എംഎൽഎ നിയമസഭാ സ്പീക്കർക്കും പോലീസ് അധികാരികൾക്കും പരാതി നൽകി. അശമന്നൂർ സ്വദേശികളായ ലൈല അബ്ദുൽ ഖാദർ, കെ.എം ഷെമീർ എന്നിവർക്കെതിരേയാണു പരാതി.