നെടുങ്കണ്ടം: പട്ടാള ട്രക്ക് മറിഞ്ഞു സൈനികൻ മരിച്ചു. കരസേനയിലെ ആസാം റെജിമെന്റിലെ ട്രക്ക് ഡ്രൈവർ ചേന്പളം നന്തികാട്ട് (ചേനപ്പുര) ജോസഫിന്റെ (റെജി) മകൻ റോബിൻ (22) ആണ് മരിച്ചത്.
ഞായറാഴ്ച വൈകുന്നേരത്തോടെ റോബിൻ ഓടിച്ചിരുന്ന ട്രക്ക് കൊക്കയിലേക്കു മറിയുകയായിരുന്നുവെന്നാണ് കരസേന വീട്ടുകാരെ അറിയിച്ചത്. രണ്ടു വർഷം മുന്പാണ് റോബിൻ ഡ്രൈവറായി കരസേനയിൽ പ്രവേശിച്ചത്. സെഗ്മെന്റിൽനിന്ന് 300 കിലോമീറ്റർ അകലെയാണ് അപകടം നടന്നത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി കരസേന സ്വീകരിച്ചു. അമ്മ: സെലിൻ. സഹോദരി: റോസ്മി (ബികോം വിദ്യാർഥിനി).