കൊച്ചി: ആർച്ച്ബിഷപ് ബെർണഡീൻ ബച്ചിനെല്ലിയുടെ സ്മരണയ്ക്കു കെആർഎൽസിസി ഏർപ്പെടുത്തിയ അധ്യാപക പുരസ്കാരത്തിനു കണ്ണൂർ പെരിങ്ങാനം ഗവണ്മെന്റ് എൽപി സ്കൂളിലെ പ്രധാനധ്യാപകൻ എ. മൊയ്തീൻ അർഹനായി. ലക്ഷം രൂപയും പ്രശസ്തിപത്രവും ഉൾപ്പെട്ടതാണ് അവാർഡെന്നു കെആർഎൽസിസി പ്രസിഡന്റ് ആർച്ച്ബിഷപ് ഡോ. എം. സൂസപാക്യം അറിയിച്ചു.
ലിഡ ജേക്കബ്, ഫാ. ആന്റണി അറക്കൽ, റവ. ഡോ. ചാൾസ് ലിയോണ്‍, ഡോ. എഡ്വേർഡ് എടേഴത്ത് എന്നിവരടങ്ങിയ സമിതിയാണ് അവാർഡ് ജേതാവിനെ തെഞ്ഞെടുത്തത്. ഫെബ്രുവരി രണ്ടിനു പെരിങ്ങാനം ഗവണ്മെന്റ് എൽപി സ്കൂളിൽ കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതല അവാർഡ് സമ്മാനിക്കും.