തിരുവനന്തപുരം: പെട്രോളിയം ആൻഡ് നാച്വറൽ ഗ്യാസ് റെഗുലേറ്ററി ബോർഡിന്റെ (പിഎൻജിആർബി) പത്താമത് സിറ്റിഗ്യാസ് വിതരണ പദ്ധതിയുടെ ബിഡിംഗ് റൗണ്ടിന്റെ ഭാഗമായ റോഡ്ഷോയുടെ ഉദ്ഘാടനം നാളെ തിരുവനന്തപുരം താജ് വിവാന്തയിൽ നടക്കും. പത്താമത് സിറ്റി ഗ്യാസ് വിതരണ പദ്ധതിയിൽ തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം ജില്ലകളാണ് ഉൾപ്പെടുന്നത്.
കഴിഞ്ഞ വർഷം നടന്ന ഒൻപതാം റൗണ്ട് കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ്, പാലക്കാട് ജില്ലകൾക്കു വേണ്ടിയായിരുന്നു. കേരളീയർക്കു സംശുദ്ധ അടുക്കള ഇന്ധനം ലഭ്യമാക്കുകയാണു നഗര ഗ്യാസ് വിതരണ പദ്ധതിയുടെ ലക്ഷ്യം.
ഒമ്പതാം ബിഡിംഗ് റൗണ്ടിൽ 21 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും ഉള്ള 174 ജില്ലകളാണ് വരുന്നത്. 38 സ്ഥാപനങ്ങളിൽ നിന്ന് 406 ബിഡുകളാണ് ലഭിച്ചത്. 2.2 കോടി ഗാർഹിക പിഎൻജി കണക്ഷനാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി 4600 സിഎൻജി സ്റ്റേഷനുകളാണ് നിർമിക്കുക. 1.16 ലക്ഷം കിലോമീറ്റർ സ്റ്റീൽ പൈപ്പ് ലൈനും വേണ്ടി വരും. പത്താമത് സിജിഡി ബിഡിംഗ് റൗണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ നവംബർ 22ന് ന്യൂഡൽഹി വിജ്ഞാൻ ഭവനിൽ ഉദ്ഘാടനം ചെയ്തിരുന്നു.