മലപ്പുറം: തസ്തിക നഷ്ടപ്പെടുന്ന അധ്യാപകരെ സംരക്ഷിച്ചുകൊണ്ടു നിയമാനുസൃതം നിയമനം ലഭിച്ച എല്ലാ അധ്യാപകർക്കും നിയമനാംഗീകാരവും ശമ്പളവും നൽകാൻ നടപടി സ്വീകരിക്കണമെന്നു മലപ്പുറത്ത് ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (എകെഎസ്ടിയു) 22ാം സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോടാവശ്യപ്പെട്ടു.
ഇക്കാര്യത്തിൽ സുപ്രീം കോടതിയിലുള്ള കേസ് അവസാനിപ്പിക്കാൻ സംസ്ഥാന സർക്കാരും മാനേജ്മെന്റും കൂടിയാലോചന നടത്തണം. കഴിഞ്ഞ മൂന്നു വർഷമായി ശമ്പളം ലഭിക്കാതെ മൂവായിരത്തിലധികം അധ്യാപകർ സംസ്ഥാനത്ത് ജോലി ചെയ്യുന്നുണ്ട്. അവരെ ഭിക്ഷാടന സമരത്തിലേക്കു തള്ളി വിടരുത്. പതിനൊന്നാം ശമ്പള പരിഷ്കരണ കമ്മീഷനെ നിയോഗിച്ച് അധ്യാപകരുടെയും ജീവനക്കാരുടെയും ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കണമെന്നും ഹയർ സെക്കൻഡറിയിൽ സ്ഥലംമാറ്റം അക്കഡേമിക് വർഷാരംഭത്തിനു മുമ്പേ പൂർത്തിയാക്കുന്നതിനു വേണ്ടിയുള്ള നടപടികൾ സ്വീകരിക്കണമെന്നും കോടതി വിധിയുടെ പശ്ചാത്തലത്തിൽ ബ്രോക്കണ് സർവീസ്, ലീവ് വേക്കൻസി സർവീസ് എന്നിവ പെൻഷനു പരിഗണിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
മൂന്നു ദിവസമായി മലപ്പുറത്ത് നടന്ന സമ്മേളനത്തിന്റെ സമാപന ദിവസമായിരുന്ന ഇന്നലെ രാവിലെ ജനറൽ സെക്രട്ടറി എൻ. ശ്രീകുമാർ അവതരിപ്പിച്ച റിപ്പോർട്ടിൻമേലുള്ള ചർച്ച നടന്നു.
ഭാരവാഹികളായി ഒ.കെ. ജയകൃഷ്ണൻ (പ്രസിഡന്റ്), ഇന്ദുമതി അന്തർജനം, കെ.സി. സ്നേഹശ്രീ, എൻ. ഗോപാലകൃഷ്ണൻ, ജോർജ് രത്നം (വൈസ്പ്രസിഡന്റുമാർ), എൻ. ശ്രീകുമാർ (ജനറൽ സെക്രട്ടറി). പി.കെ. മാത്യു, കെ. ബുഹാരി, എസ്. ഹാരിസ്, എസ്. സതീഷ്കുമാർ, എം. വിനോദ് (സെക്രട്ടറിമാർ), കെ.എസ്. ഭരത്രാജ് ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.