കൊച്ചി: സീറോ മലബാർ സഭയുടെ ഗവേഷണ പഠനക്രേന്ദമായ ലിറ്റർജിക്കൽ റിസർച്ച് സെന്ററിന്റെ (എൽആർസി) 56-ാമതു സെമിനാർ നാളെ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ആരംഭിക്കും. 24നു ഉച്ചയ്ക്ക് 12നു സെമിനാർ സമാപിക്കും.
നാളെ രാവിലെ 10ന് എൽആർസി ചെയർമാൻ ബിഷപ് മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്യും. കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ അധ്യക്ഷത വഹിക്കും. ഭാരതീയ ക്രൈസ്തവ ചരിത്രത്തിലേക്കും അപ്പസ്തോലിക പാരന്പര്യത്തിലേക്കും വെളിച്ചം വീശുന്ന ’തോമാശ്ലീഹായുടെ നടപടികൾ’ എന്ന കൃതിയെക്കുറിച്ചുള്ള ഗവേഷണപഠനങ്ങളാണു സെമിനാറിന്റെ ഉള്ളടക്കമെന്ന് എൽആർസി എക്സിക്യൂട്ടീവ് ഡയറക്ടർ റവ.ഡോ. പീറ്റർ കണ്ണന്പുഴ അറിയിച്ചു.
24നു മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി സമാപന സന്ദേശം നൽകും. ബിഷപ്പുമാരായ മാർ റെമിജീയൂസ് ഇഞ്ചനാനിയിൽ, മാർ ടോണി നീലങ്കാവിൽ എന്നിവർ പ്രസംഗിക്കും.
സീറോ മലബാർ സഭയുടെ ഗവേഷണപഠനക്രേന്ദം എന്ന നിലയിൽ വിവിധ വിഷയങ്ങളിൽ ഉന്നതപഠനം നടത്തിയിട്ടുള്ളവർക്കും ഗവേഷണപഠനങ്ങൾ നടത്തുന്നവർക്കും ഒത്തുചേർന്ന് ക്രിയാത്മകവും പഠനം നടത്തുന്നതിനുള്ള സാഹചര്യമൊരുക്കുകയാണ് എൽആർസി സെമിനാറിന്റെ ലക്ഷ്യം. വിശദവിവരങ്ങൾക്ക്: 9497324768, ഇമെയിൽ: