എം. ശശികുമാര്‍
ചാരുംമൂട്: നൂറനാട് പാറ്റൂര്‍ കുതിര കെട്ടുംതടം സോപാനത്തില്‍ എം. ശശികുമാര്‍ (51) നിര്യാതനായി. സംസ്കാരം ഇന്നു നാലിന് വീട്ടുവളപ്പില്‍. ഭാര്യ: എ.എന്‍. ഓമന (ജില്ല സഹകരണ ബാങ്ക് റിട്ട. ബ്രാഞ്ച് മാനേജര്‍). മക്കള്‍: ആര്യജിത്ത്, ആരഭി. പരേതന് കോ- ഓപറേറ്റീവ് എംപ്ലോയീസ് യൂണിയന് സിഐടിയു ജില്ല സെക്രട്ടറി, പടനിലം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മാനേജര്‍, സര്‍വകല സംസ്ഥാന സെക്രട്ടറി, പുരോഗമന കലാസാഹിത്യ സംഘം ചാരുംമൂട് ഏരിയാ ജോയിന്റ് സെക്രട്ടറി, നൂറനാട് വടക്ക് സര്‍വീസ് സഹകരണബാങ്ക് സെക്രട്ടറി, നാടക നടൻ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഗൗരിക്കുട്ടിയമ്മ
പൂച്ചാക്കല്‍: പാണാവള്ളി ഗ്രാമപഞ്ചായത്ത് നാലാംവാര്‍ഡില്‍ വച്ചിരേഴത്ത് നികര്‍ത്ത് പത്മനാഭപിള്ളയുടെ ഭാര്യ ഗൗരിക്കുട്ടിയമ്മ (84) നിര്യാതയായി. സംസ്കാരം നടത്തി. മക്കള്‍: ഓമനകുമാരി, ശാന്തകുമാരി (പിഡബ്ല്യുഡി, എറണാകുളം), ഹരീഷ് കുമാര്‍, മരുമക്കള്‍: രവീന്ദ്രന്‍പിള്ള, രാജന് (കൃഷി വകുപ്പ്), സന്ധ്യ.
ബി. കൃഷ്ണകുമാര്‍
ചേര്‍ത്തല: നഗരസഭ ഒന്നാം വാര്‍ഡ് കടമ്പനാട്ട് മഠത്തില്‍ ബി. കൃഷ്ണകുമാര്‍ (ബാബു-61) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഷൈല. മകന്: വൈശാഖ് കൃഷ്ണന്.
സി.വി.തോമസ്
മുട്ടാർ : മഹേന്ദ്രപുരം ചീരംവേലിൽ സി.വി.തോമസ് (മാമ്മച്ചൻ 87, റിട്ട. അഗ്രിക്കൾച്ചർ ഓഫീസർ) നിര്യാതനായി. സംസ്കാരം ഇന്ന് രണ്ടിന് മുട്ടാർ മഹേന്ദ്രപുരം സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ. ഭാര്യ പരേതയായ ഏലിക്കുട്ടി മിത്രക്കരി കാണികാട്ട് കുടുംബാംഗം. മക്കൾ: ടെസി (എക്സൽസിയർ സ്കൂൾ ഇല്ലിക്കൽ), ജിൻസണ് (ഖത്തർ), റെക്സി (വുമണ്‍ വെൽഫയർ ഓഫീസർ, സിസ്റ്റർ മേഴ്സി (ഹോളിക്രോസ് കോണ്‍വെന്റ് തെള്ളകം), ജോസി (അബുദാബി). മരുമക്കൾ: ഒൗസേപ്പച്ചൻ (കാരിക്കോട്ട് കൊല്ലാട്), സാലിമ്മ (പുത്തൻപറന്പിൽ കുറുന്പനാടം), കൊച്ചുമോൻ (കൊല്ലംപറന്പിൽ പെരിങ്ങര), ദീപ (ഇടമുഞ്ഞനാട്ട് ഒറ്റപ്പാലം).
ആലപ്പുഴ
11:00 PM Jan 20, 2019 | Deepika.com