അതിരന്പുഴ: സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിനു കൊടിയേറി. നൂറുകണക്കിനു വിശ്വാസികളുടെ നാവിൽനിന്നുയർന്ന പ്രാർഥനാഗീതങ്ങളുടെ ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ വികാരി ഫാ.സിറിയക് കോട്ടയിൽ കൊടിയേറ്റി. 24, 25 തീയതികളിലാണ് പ്രധാന തിരുനാൾ.
ഇന്നു രാവിലെ 7.30ന് വിശുദ്ധ സെബസ്ത്യാനോസിന്റെ പ്രശസ്തമായ തിരുസ്വരൂപം പരസ്യ വണക്കത്തിനായി പ്രതിഷ്ഠിക്കും. 24ന് രാത്രി എട്ടുവരെ തിരുസ്വരൂപം ചെറിയപള്ളിയിലായിരിക്കും. ഈ ദിവസങ്ങളിലെ തിരുനാൾ തിരുക്കർമങ്ങളെല്ലാം ചെറിയ പള്ളിയിൽ നടക്കും. 24നു വൈകുന്നേരം 5.45നു വലിയ പള്ളിയിൽനിന്നു നഗരം ചുറ്റിയുള്ള പ്രദക്ഷിണവും രാത്രി ഏഴിനു വലിയ പള്ളിയിൽ നിന്നുള്ള രണ്ടാമത്തെ പ്രദക്ഷിണവും ആരംഭിക്കും. 7.15ന് ഇരുപ്രദക്ഷിണങ്ങളും സംഗമിച്ചു വലിയ പള്ളിയിലെത്തും. രാത്രി 8.45നാണ് പ്രസിദ്ധമായ വെടിക്കെട്ട്. 25ന് രാവിലെ 7.30ന് മാർ ജോസ് പുളിക്കൽ വിശുദ്ധ കുർബാന അർപ്പിക്കും. വൈകുന്നേരം നാലിന് മോണ്‍. മാണി പുതിയിടം വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകും. 5.30ന് തിരുനാൾ പ്രദക്ഷിണം. ഫെബ്രുവരി ഒന്നിന് എട്ടാമിടത്തോടെ തിരുനാൾ സമാപിക്കും.