മാന്നാനം: ജെഇഇ മെയിൻ പരീക്ഷയിൽ (ജോയിന്റ് എൻട്രൻസ് എക്സാം) സംസ്ഥാന തലത്തിൽ ഒന്നാമതെത്തിയത് മാന്നാനം കെഇ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിഷ്ണു വിനോദ്. നിലവിൽ പ്ലസ്ടു വിദ്യാർഥിയായ വിഷ്ണു 99.9 ശതമാനം മാർക്ക് നേടിയാണ് ഈ നേട്ടം കൈവരിച്ചത്. തുടർച്ചയായി രണ്ടാം തവണയാണ് ജെഇഇ മെയിൻ പരീക്ഷയിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം മാന്നാനം കെ.ഇ. സ്കൂളിനു ലഭിക്കുന്നത്.
കുമളി ശങ്കരമംഗലം വിനോദ് കുമാർ- ശാന്തിനി ദന്പതികളുടെ മകനാണ്. സഹോദരൻ വിശ്വനാഥ് ഒന്പതാം ക്ലാസ് വിദ്യാർഥിയാണ്. കോട്ടയം ഗാന്ധിനഗറിലാണ് താമസം.
കുമളി ശങ്കരമംഗലം വിനോദ് കുമാർ- ശാന്തിനി ദന്പതികളുടെ മകനാണ്. സഹോദരൻ വിശ്വനാഥ് ഒന്പതാം ക്ലാസ് വിദ്യാർഥിയാണ്. കോട്ടയം ഗാന്ധിനഗറിലാണ് താമസം.