കണ്ണൂർ: ശബരിമലയിൽ 51 യുവതികളല്ല അതിലും കൂടുതൽ പേരെത്തി ദർശനം നടത്തിയെന്ന് മന്ത്രി ഇ.പി. ജയരാജൻ. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാരിന്റെ കൈവശമുള്ള രേഖകൾ വച്ചാണ് സുപ്രീംകോടതിയിൽ 51 യുവതികൾ കയറിയെന്ന് അറിയിച്ചത്. സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി നിലനിൽക്കുന്നിടത്തോളം ശബരിമലയിൽ പോകാൻ ഏതു പ്രായത്തിലുമുള്ള സ്ത്രീകൾക്കും അവകാശമില്ലേയെന്നും അത് ആർക്കെങ്കിലും തടയാൻ കഴിയുമോയെന്നും മന്ത്രി ചോദിച്ചു.