പത്തനംതിട്ട: ശബരിമല ദർശനത്തിന് അനുമതി തേടി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ സമർപ്പിച്ച ഹർജി റാന്നി ജുഡീഷൽ മജിസ്ട്രേറ്റ് കോടതി തള്ളി. പത്തനംതിട്ടയിൽ പ്രവേശിക്കരുതെന്ന ജാമ്യവ്യവസ്ഥ നിലനിൽക്കുന്നതിനാലാണു ഹർജി തള്ളിയത്. നവംബർ 17നു നിലയ്ക്കൽ വരെ എത്തിയ സുരേന്ദ്രനെ അറസ്റ്റ് ചെയ്തു നീക്കിയിരുന്നു.