കൊച്ചി: സാന്പത്തിക സംവരണ ഉത്തരവ് പുനപരിശോധിക്കണമെന്ന് കേരള സാംബവർ സൊസൈറ്റി (കെഎസ്എസ്) ആവശ്യപ്പെട്ടു. സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ ഉൾപ്പെടെയുള്ള കോടതി വിധികൾ കണക്കിലെടുക്കാതെയും ശാസ്ത്രീയ പഠനങ്ങളോ ചർച്ചകളോ ഇല്ലാതെയുമാണ് സാന്പത്തിക സംവരണം പ്രഖ്യാപിച്ചതെന്ന് കെഎസ്എസ് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
മാർച്ച് ഏഴിന് സെക്രട്ടേറിയറ്റിനു മുന്നിൽ തുല്യനീതി സംഗമം സംഘടിപ്പിക്കുമെന്നും ജനറൽ സെക്രട്ടറി ഐ. ബാബു കുന്നത്തൂർ പറഞ്ഞു. വെണ്ണിക്കുളം മാധവൻ, എം.വി. ജയപ്രകാശ്, ടി.കെ. ചാരു, പി.ആർ. ബാലൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.