റാന്നി: തുറന്നകിടന്ന വാതിലിലൂടെ പുറത്തേക്കു വീണ സ്വകാര്യബസ് യാത്രക്കാരനായ വയോധികൻ മരിച്ചു. കുന്നം വാകമുക്ക് പ്ലാങ്കൂട്ടത്തിൽ (കുറ്റിയിൽ) പി.ഡി. സാമുവേൽ (കുഞ്ഞൂകുട്ടി - 80)ആണ് മരിച്ചത്. ഇന്നലെ രാവിലെ 7.30 ഓടെ ഇടമുറി തോന്പിക്കണ്ടത്തിനു സമീപം ആന്റണിക്കട ഭാഗത്തായിരുന്നു അപകടം.
ഇടമുറി - കോഴഞ്ചേരി റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിൽനിന്നാണ് സാമുവേൽ പുറത്തേക്കു തെറിച്ചുവീണത്. അപകടം നടന്ന സ്ഥലത്തിനു തൊട്ടുമുന്‍പുള്ള സ്റ്റോപ്പിൽനിന്നു ബസിൽ കയറിയ സാമുവേൽ പിന്നിലെ സീറ്റിൽ ഇരിക്കാൻ തുടങ്ങുന്പോൾ പുറത്തേക്കു തെറിച്ചുവീഴുകയായിരുന്നു.
വളവുകൾ നിറഞ്ഞ റോഡിൽ ബസ് വേഗത്തിലായിരുന്നെന്നും പറയുന്നു. റോഡിലേക്കു തലയടിച്ചു വീണ ഇദ്ദേഹത്തെ ബസ് ജീവനക്കാർ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്കു കൈമാറി. സംസ്കാരം പിന്നീട്. ഭാര്യ: പരേതയായ മറിയാമ്മ. മക്കൾ: സണ്ണി, സാജൻ, റോയി, റെജി, ബിജു, സിൻസി, പരേതയായ സിസിലി.