കോട്ടയം: തിരുവല്ല ഡിബി കോളജിൽ നടന്ന എംജി സർവകലാശാല ഇന്റർകോളജിയറ്റ് നാടകോത്സവത്തിൽ എറണാകുളം മഹാരാജാസ് കോളജിന്റെ ’ഇരാവൻ’ എന്ന നാടകം ഒന്നാം സ്ഥാനം നേടി. എറണാകുളം സെന്റ് തെരാസസ് കോളജിന്റെ ’ആന്റിഗണി’, ആലുവ സെന്റ് സേവ്യേഴ്സ് കോളജിന്റെ ’പിഷോണ്‍ തീരത്തെ ഞാങ്ങണകൾ’ എന്നവ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. മികച്ച നടനായി മിഥുൻ സൂര്യയും (ഇരാവൻ) നടിയായി സായ് ലക്ഷ്മിയും (ആന്റിമണി) തെരഞ്ഞെടുക്കപ്പെട്ടു. എ.എസ്. അക്ഷര (പിഷോണ്‍ തീരത്തെ ഞാങ്ങണകൾ) സ്പെഷൽ ജൂറി അവാർഡിന് അർഹയായി.