സംവിധായകന് എ.എൽ. വിജയ്യും നടി അമല പോളും തമ്മിലുള്ള വിവാഹബന്ധം തകരാന്‍ കാരണം ധനുഷ് ആണെന്ന് വിജയ്യുടെ പിതാവ് പറഞ്ഞിരുന്നു. എന്നാല്‍ ബന്ധം തകരാന്‍ കാരണം ധനുഷ് അല്ലെന്ന് വ്യക്തമാക്കുകയാണ് അമല പോൾ. ഒരു അഭിമുഖത്തിനിടെയാണ് താരം മനസ്തുറന്നത്.
വിവാഹമോചനം തന്റെ തീരുമാനമായിരുന്നുവെന്നും പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും താരം പറഞ്ഞു. എന്റെ വിവാഹമോചനത്തിന് ആരും കാരണക്കാരല്ല. അത് വ്യക്തിപരമായ കാര്യമാണ്. ധനുഷ് എന്റെ നല്ലൊരു സുഹൃത്താണ്. അമല പോള്‍ വ്യക്തമാക്കി.