കൊല്ലം: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ആർഎസ്പിയിലെ എൻ.കെ. പ്രേമചന്ദ്രൻ തന്നെയായിരിക്കും കൊല്ലത്ത് യുഡിഎഫ് സ്ഥാനാർഥിയെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എ.എ.അസീസ്. കൊല്ലം സീറ്റിനായി മറ്റു പാർട്ടികൾ അവകാശവാദം ഉന്നയിച്ചിട്ടില്ല. സീറ്റ് തങ്ങൾക്കു വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടതായി അറിയില്ല. രാജ്യത്തെ മികച്ച പാർലമെന്റേറിയൻ എന്ന ബഹുമതിക്ക് അർഹനായ പ്രേമചന്ദ്രനെയല്ലാതെ മറ്റാരെയും ആർഎസ്പിക്ക് അന്വേഷിക്കേണ്ട കാര്യമില്ലെന്നും അസീസ്പറഞ്ഞു.
ജനകീയപ്രശ്നങ്ങൾ ധാരാളം ഏറ്റെടുത്ത് അവയിൽ സജീവമായി ഇടപെടുന്ന പ്രേമചന്ദ്രനെ അപകീർത്തിപ്പെടുത്താൻ അസൂയാലുക്കൾ അദ്ദേഹത്തിനെതിരേ ദുഷ്പ്രചാരണം നടത്തിവരികയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി എംപിക്ക് അടുത്ത ബന്ധം ഉണ്ടെന്നാണ് ചിലരുടെ വ്യക്തിപരമായ ആക്ഷേപം. ഈ സൗഹൃദം അദ്ദേഹത്തിനുള്ള അംഗീകാരമായാണ് പാർട്ടി കണക്കാക്കുന്നതെന്നും അസീസ് പറഞ്ഞു.