തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ ബിജെപി ആരംഭിച്ച നിരാഹാര സമരം 48-ാം ദിവസത്തിലേക്ക്. 11 ദിവസമായി നിരാഹാരം കിടന്ന മഹിളാമോർച്ച സംസ്ഥാന പ്രസിഡന്റ് പ്രഫ.വി.ടി. രമയുടെ ആരോഗ്യം മോശമായതിനെ തുടർന്ന് ഇന്നലെ പോലീസ് അവരെ അറസ്റ്റു ചെയ്ത് ആശുപത്രിയിലേക്കു മാറ്റി. തുടർന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് നിരാഹാര സമരം ആരംഭിച്ചു.