കൊച്ചി: സഭയുടെ കെട്ടുറപ്പിന് അത്യന്താപേക്ഷിതമായ അച്ചടക്കം നിലനിർത്താനും കൂട്ടായ്മ ശക്തിപ്പെടുത്താനും എല്ലാവരും പരിശ്രമിക്കണമെന്നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ആഹ്വാനം ചെയ്തു.
സഭയിലെ സുതാര്യതയ്ക്കു വേണ്ടി എന്ന വ്യാജേന സഭാവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനകളെ സഭ പൂർണമായും തള്ളിക്കളയുന്നതായും കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ഇന്നലെ സമാപിച്ച സീറോ മലബാർ സഭ സിനഡിന്റെ ഏതാനും സുപ്രധാന തീരുമാനങ്ങൾ വിശദീകരിച്ചുകൊണ്ടു തയാറാക്കിയ സർക്കുലറിൽ മേജർ ആർച്ച്ബിഷപ് പറഞ്ഞു.
സർക്കുലർ നാളെ സീറോ മലബാർ സഭയുടെ പള്ളികളിലും സ്ഥാപനങ്ങളിലും വായിക്കും.