തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ 2016ല്‍ കേരള വിദ്യാഭ്യാസ ചട്ടങ്ങളില്‍ വരുത്തിയ ഭേദഗതികളും വിദ്യാഭ്യാസ രംഗത്തുള്ള സര്‍ക്കാരിന്റെ സമീപനങ്ങളും സംസ്ഥാനത്തെ എയ്ഡഡ് വിദ്യാഭ്യാസ മേഖലയെ പ്രതിസന്ധിയിലാക്കിയിരിക്കയാണെന്നു കേരളാ സ്കൂള്‍ മാനേജ്മെന്റ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് മോണ്‍. വര്‍ക്കി ആറ്റുപുറത്ത് പത്രസമ്മേളനത്തില്‍ പറഞ്ഞു. കെഇആര്‍ ഭേദഗതിക്കെതിരേ അധ്യാപകരുടേയും മാനേജര്‍മാരുടേയും സെക്രട്ടേറിയറ്റ് മാര്‍ച്ചും ധര്‍ണയും ഈ മാസം 21 നു നടത്തും.
മലങ്കര കത്തോലിക്കാ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ ധര്‍ണ ഉദ്ഘാടനം ചെയ്യും. കെസിബിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ് ഡോ. എം. സൂസപാക്യം , മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവര്‍ മുഖ്യ പ്രഭാഷണങ്ങള്‍ നടത്തും. എംഎല്‍എമാരായ കെ. മുരളീധരന്, പി. ഉബൈദുള്ള മുന്‍ എംഎല്‍എമാരായ കുട്ടി അഹമ്മദുകുട്ടി, പ്രയാര്‍ ഗോപാലകൃഷ്ണന് എന്നിവര്‍ പ്രസംഗിക്കും. കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ്, നോണ്‍ അപ്രൂവ്ഡ് ടീച്ചേഴ്സ് യൂണിയന്, കേരളാ എയ്ഡഡ് സ്കൂള്‍ മാനേജേഴ്സ് അസോസിയേഷന്, കേരള സ്കൂള്‍ മാനേജേഴ്സ് അസോസിയേഷന് എന്നീ സംഘടനകളുടെ നേതൃത്വത്തിലാണു മാര്‍ച്ചും ധര്‍ണയും.
കേരള വിദ്യാഭ്യാസ ചട്ടങ്ങളുടെ പുതിയ ഭേദഗതി പ്രകാരം 1979 നു മുമ്പ് സ്ഥാപിതമായ എയ്ഡഡ് വിദ്യാലയങ്ങളിലെ അധിക തസ്തികകളില്‍ 50 ശതമാനം നിയമനങ്ങളും 1979 നു ശേഷം സ്ഥാപിതമായ വിദ്യാലയങ്ങളിലെ 100 ശതമാനം നിയമനങ്ങളും സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കയാണ്. സ്കൂള്‍ മാനേജര്‍മാരെ സംബന്ധിച്ചിടത്തോളം അവരുടെ നിയമനാധികാരം സര്‍ക്കാര്‍ കവര്‍ന്നെടുക്കുന്നു. ന്യൂനപക്ഷ സ്ഥാപനങ്ങളെ സംബന്ധിച്ചിടത്തോളം ഇത് അവരുടെ ഭരണഘടനാധിഷ്ടിതമായ ന്യൂനപക്ഷാവകാശങ്ങളുടെ ധ്വംസനമാണ്. ഹയര്‍ സെക്കന്‍ഡറി മേഖലയില്‍ ഏതാനും വര്‍ഷങ്ങളായി അനുവദിച്ചിട്ടുള്ള ബാച്ചുകളിലും സ്കൂളുകളിലും തസ്തികാ നിര്‍ണയം പോലും നടത്തിയിട്ടില്ല. ഇതുമൂലം കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി നൂറു കണക്കിന് അധ്യാപകര്‍ക്കു നിയമന അംഗീകാരം ലഭിക്കുന്നില്ല.
ജോലി ചെയ്യുന്ന അധ്യാപകര്‍ക്ക് പ്രതിഫലം നിഷേധിക്കുന്ന സര്‍ക്കാര്‍ ഇവര്‍ക്കുള്ള എല്ലാവിധ മനുഷ്യാവകാശങ്ങളും നിഷേധിക്കുകയാണ്. ഹൈസ്കൂള്‍ ഹയര്‍സെക്കന്‍ഡറി ഏകീകരണത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണം. വിദ്യാഭ്യാസ മേഖലയിലെ കേന്ദ്രീകരണ നടപടി വിദ്യാഭ്യാസ രംഗത്തെ ഗുണമേന്മ ഉറപ്പുവരുത്തുക എന്ന ആശയത്തിനു വിരുദ്ധമാണ്. 1968 മുതല്‍ നിലനില്‍ക്കുന്ന ആനുകൂല്യങ്ങളുടെ നിഷേധമാണ് ഹ്രസ്വകാല ഒഴിവുകളിലെ സര്‍വീസുകള്‍ പെന്ഷന് ആനുകൂല്യങ്ങള്‍ക്ക് പരിഗണിക്കില്ലെന്ന ഉത്തരവ്.
പങ്കാളിത്ത പെന്ഷന് പദ്ധതി പുനപരിശോധിക്കുമെന്നു തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ വാഗ്ദാനം നല്‍കിയിരുന്ന മുന്നണി അധികാരത്തില്‍ വന്നപ്പോള്‍, കഴിഞ്ഞ 50 വര്‍ഷമായി നിലനിന്നിരുന്ന ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നത് വേദനാജനകമാണ്. ഇക്കാര്യങ്ങള്‍ സര്‍ക്കാരിന്റെയും പൊതുസമൂഹത്തിന്റേയും ശ്രദ്ധയില്‍ എത്തിക്കുന്നതിനായി കഴിഞ്ഞ ഡിസംബര്‍ 10 ന് മനുഷ്യാകാശ ദിനത്തില്‍ എല്ലാ പൊതുവിദ്യാഭ്യാസ ഓഫീസുകള്‍ക്കും മുന്നില്‍ ധര്‍ണയും നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് സെക്രട്ടേറിയറ്റ് മാര്‍ച്ച്.
പത്രസമ്മേളനത്തില്‍ കേരളാ പ്രൈവറ്റ് എയ്ഡഡ് സ്കൂള്‍ മാനേജ്മെന്റ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് കുട്ടി അഹമ്മ്കുട്ടി , കേരളാ കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് പ്രസിഡന്റ് സാലു പതാലില്‍, വൈസ് പ്രസിഡന്റ് ഡി.ആര്. ജോസ്, കേരള പ്രൈവറ്റ് എയ്ഡഡ് സ്കൂള്‍ മാനേജ്മെന്റ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. മണി എന്നിവരും പങ്കെടുത്തു.