കൊച്ചി: നാളികേര വികസന ബോർഡിന്റെ കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതിയിൽ തെങ്ങുകയറ്റ തൊഴിലാളികൾക്ക് ഇൻഷ്വറൻസ് പരിരക്ഷ.
കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതിയിൽ അപേക്ഷിക്കുന്ന തൊഴിലാളികൾക്ക് രണ്ടുലക്ഷം രൂപയുടെ ഇൻഷ്വറൻസ് പരിരക്ഷയാണ് നൽകുന്നത്. ഓറിയന്റൽ ഇൻഷ്വറൻസ് കന്പനിയുമായി സഹകരിച്ചാണ് ബോർഡ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
നാളികേര വികസന ബോർഡിന്റെ ചങ്ങാതിക്കൂട്ടം പരിശീലനമോ, നീര ടെക്നീഷ്യൻ പരിശീലനമോ വിജയകരമായി പൂർത്തിയാക്കിയവർക്ക് ആദ്യവർഷം ഇൻഷ്വറൻസ് സൗജന്യമായി ലഭിക്കും. ഈ തുക മുഴുവൻ ബോർഡ് വഹിക്കും. തുടർന്നുള്ള വർഷങ്ങളിൽ 28 രൂപ നൽകി ഗുണഭോക്താവ് നേരിട്ട് ഇൻഷ്വറൻസ് പുതുക്കണം. ഫോണ്: 0484-2377266.