പുന്നമൂട്: മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ യുവജന പ്രസ്ഥാനമായ എംസിവൈഎം സഭാതല സുവർണ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഇന്നു മാവേലിക്കര പുന്നമൂട് സെന്റ് മേരീസ് കത്തീഡ്രലിൽ നടക്കും.
രാവിലെ 8.30നു സുവർണ ജൂബിലി യൂത്ത് ക്രോസ് പ്രയാണങ്ങളുടെ സ്വീകരണം നടക്കും. തുടർന്നു നടക്കുന്ന സുവർണ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ ഉദ്ഘാടനംചെയ്യും. എംസിവൈഎം സഭാതല പ്രസിഡന്റ് ടിനു കുര്യാക്കോസ് അധ്യക്ഷതവഹിക്കും.
യുവജന കമ്മീഷൻ ചെയർമാൻ റവ. വിൻസന്റ് മാർ പൗലോസ് മെത്രാപ്പോലീത്ത മുഖ്യസന്ദേശം നൽകും. മാവേലിക്കര രൂപതാധ്യക്ഷൻ ബിഷപ് ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് അനുഗ്രഹപ്രഭാഷണം നടത്തും.