നിലന്പൂർ: വിദേശത്തുനിന്ന് ഇലക്ട്രോണിക്സ് ഉപകരണങ്ങളിൽ ഒളിപ്പിച്ചു കടത്തിയ 2.316 കിലോഗ്രാം സ്വർണവുമായി രണ്ടുപേർ നിലന്പൂർ പോലീസിന്റെ പിടിയിലായി. ജില്ലാ പോലീസ് മേധാവി പ്രതീഷ്കുമാറിനു ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് പ്രത്യേക അന്വേഷണ സംഘമാണു പ്രതികളെ പിടികൂടിയത്.
പെരിന്തൽമണ്ണ ഡിവൈഎസ്പി എം.പി.മോഹനചന്ദ്രന്റെ നേതൃത്വത്തിൽ നിലന്പൂർ സിഐ കെ.എം.ബിജു, ടൗണ് ഷാഡോ ടീം എന്നിവരടങ്ങുന്ന സംഘം നടത്തിയ അന്വേഷണത്തിലാണ് നിലന്പൂർ കെഎസ്ആർടിസി സ്റ്റാൻഡ് പരിസരത്തുനിന്ന് 80 ലക്ഷത്തോളം രൂപ വിലവരുന്ന 2.316 കിലോഗ്രാം സ്വർണക്കട്ടിയുമായി രണ്ടു പേരെ അറസ്റ്റ് ചെയ്തത്.
പട്ടാന്പി വിളയൂർ വെസ്റ്റ് സ്വദേശി മൂളാക്കൽ വിനീഷ്(26), മണ്ണാർക്കാട് പെരുന്പിടാരി സ്വദേശി നെല്ലിക്കാവട്ടയിൽ മുജീബ് റഹ്മാൻ(42) എന്നിവരെയാണ് വ്യാഴാഴ്ച രാത്രി അറസ്റ്റ് ചെയ്തത്. വിനീഷ് വിദേശത്തുനിന്നു കൊണ്ടുവന്നു കൈമാറുന്നതിനിടയിലാണു പോലീസ് പിടികൂടിയത്. വിദേശനിർമിത ഹോം തിയറ്ററിന്റെ വൂഫറിനുള്ളിൽ ഒളിപ്പിച്ചു പായ്ക്ക് ചെയ്ത നിലയിലായിരുന്നു.
എയർപോർട്ടിൽ സ്കാനിംഗിൽ തെളിയാതിരിക്കാൻ പ്രത്യേകം കവറിംഗ് ചെയ്താണ് ഒളിപ്പിച്ചിട്ടുള്ളത്. നിലന്പൂർ സിഐ. കെ.എം.ബിജുവിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തിലെ സി.പി.മുരളീധരൻ, ശശി കുണ്ടറക്കാട്, സത്യനാഥൻ, ശ്രീകുമാർ, എൻ.ടി.കൃഷ്ണകുമാർ, മനോജ് കുമാർ, സക്കീറലി, സത്യനാഥൻ മങ്ങാട്ട്, സുനിൽ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
വിദേശത്തുനിന്നു കരിപ്പൂർ എയർപോർട്ട് വഴി സ്വർണക്കട്ടികൾ ആഴ്ചയിൽ പല ദിവസങ്ങളിലായി വ്യത്യസ്ത ഏജന്റുമാർ കടത്തുന്നുണ്ടെന്ന് ഈ സംഘത്തിന്റെ അറസ്റ്റോടെ അന്വേഷണ ഉദ്യോഗസ്ഥർക്കു വിവരം ലഭിച്ചിട്ടുണ്ട്. കാരിയർമാരെക്കുറിച്ചും എത്തിക്കുന്ന സ്ഥലങ്ങളെക്കുറിച്ചും കൂടുതൽ അന്വേഷണം നടത്തുമെന്ന് ഡിവൈഎസ്പി, നിലന്പൂർ സിഐ എന്നിവർ അറിയിച്ചു.