കുട്ടിക്കാനം: കുട്ടിക്കാനം മരിയൻ ഓട്ടോണമസ് കോളജിലെ കമ്യൂണിക്കേഷൻ ആൻഡ് മീഡിയ സ്റ്റഡീസ് വിഭാഗം സംഘടിപ്പിക്കുന്ന രണ്ടാമത് കുട്ടിക്കാനം അന്താരാഷ്ട്ര ചലച്ചിത്രോത്സവം “കത്രിക’’ -2019 ഫെബ്രുവരി ഒന്ന്, രണ്ട് തീയതികളിൽ കോളജിൽ നടക്കും.
സെൻസർഷിപ്പ് സംബന്ധിച്ചു ചർച്ചകൾക്കു വിധേയമായ സിനിമകൾ ഉൾപ്പെടുത്തിയതിനാലാണ് ഈ വർഷം ചലച്ചിത്രോത്സവത്തിനു കത്രിക എന്ന പേര് നൽകിയിരിക്കുന്നത്.
ചലച്ചിത്രോത്സവത്തോടനുബന്ധിച്ചു ഷോർട്ട് ഫിലിം, ഫോട്ടോഗ്രഫി മത്സരങ്ങളും സംഘടിപ്പിക്കും.
ചലച്ചിത്രോത്സവത്തിൽ സെക്സി ദുർഗ (മലയാളം), കാടു പൂക്കുന്ന നേരം (മലയാളം), കാ ബോഡി സ്കെയിപ്പ് (മലയാളം), നൂഡ് (മറാത്തി), പാർച്ച്ഡ് (ഹിന്ദി), ടാക്സി (ഇറാനിയൻ), ലിപ്സ്റ്റിക് അണ്ടർ മൈ ബുർഖ (ഹിന്ദി), ദി ഇന്റർവ്യൂ (ഇംഗ്ലീഷ്), ഹെഡ്- ഓണ്‍ (ടർക്കിഷ്), സ്റ്റോണിംഗ് ഓഫ് സുരയ എം. (പേർഷ്യൻ) തുടങ്ങിയ ചിത്രങ്ങൾ പ്രദർശിപ്പിക്കും.
ഡിപ്പാർട്മെന്റ് ഡയറക്ടർ പ്രഫ.എം. വിജയകുമാർ, ഫെസ്റ്റിവൽ ഡയറക്ടർ ഫാ.സോബി കന്നാലിൽ, സ്റ്റാഫ് കോ -ഓർഡിനേറ്റർമാരായ ശ്രീദേവി നാരായണൻ, സീന ജോണ്സണ്, വിഷ്ണു വിജയകുമാർ സ്റ്റുഡന്റ് കോ -ഓർഡിനേറ്റർമാരായ നാസിഹ സാദിഖ്, കേബിൻ കെ. തോമസ് എന്നിവർ നേതൃത്വം നൽകും.
ചലച്ചിത്രോത്സവത്തിൽ കേരളത്തിനകത്തും പുറത്തുമുള്ള കോളജുകളിലെ വിദ്യാർഥികളും മറ്റു സിനിമാപ്രേമികളും പങ്കെടുക്കും. പങ്കെടുക്കാൻ താല്പര്യമുള്ളവർ 9747513220 എന്ന നന്പരിൽ രജിസ്റ്റർ ചെയ്യണം.