തിരുവനന്തപുരം: ശബരിമല പ്രശ്നം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സംസ്ഥാന സർക്കാരിന്റെ നിലപാടിൽ പ്രതിഷേധിച്ചും പ്രളയാനന്തര പുനർനിർമാണങ്ങളിലെ മെല്ലെപ്പോക്കിലും പ്രതിഷേധിച്ച് ഈ മാസം 23 നു യുഡിഎഫ് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് ഉപരോധം നടത്തും. മറ്റു ജില്ലകളിൽ കളക്ടറേറ്റുകൾ ഉപരോധിക്കുമെന്നു യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ പത്രസമ്മേളനത്തിൽ അറിയിച്ചു.