തിരുവനന്തപുരം: ശബരിമലയിൽ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കാര്യത്തിൽ കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി സർക്കാർ നിയമ നിർമാണത്തിന് തയാറാകണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അത്തരമൊരു പ്രഖ്യാപനമായിരുന്നു കേരളത്തിൽ പ്രധാനമന്ത്രി എത്തിയപ്പോൾ ജനം പ്രതീക്ഷിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ നാലര വർഷത്തിനുള്ളിൽ തൊഴിലില്ലായ്മയും പട്ടിണിയും വർധിച്ചു. ഏറെ ദുരിതത്തിലായി കേരളത്തിലെ റബർ കർഷകരുടെ ഉന്നമനത്തിനായി ഒരു നടപടിയും കേന്ദ്ര സർക്കാർ സ്വീകരിച്ചില്ല. ശബരിമല പ്രശ്നത്തിൽ ബിജെപിയുടേയും സിപിഎമ്മിന്റെയും നിലപാടുകൾക്കെതിരേ പൊതുസമൂഹം ചിന്തിക്കും. വിശ്വാസികളുടെ വികാരങ്ങളെ ചവിട്ടിമെതിക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചത്-അദ്ദേഹം കുറ്റപ്പ ടു ത്തി.