കൊച്ചി: ശബരിമലയിൽ യുവതികൾ ദർശനം നടത്തിയതിനെത്തുടർന്നു നടയടച്ചതിനു തന്ത്രിക്കു ദേവസ്വം ബോർഡ് അധികൃതർ കാരണം കാണിക്കൽ നോട്ടീസ് നൽകിയതു ചോദ്യംചെയ്തു ഹൈക്കോടതിയിൽ ഹർജി. ബംഗളൂരു സ്വദേശിയായ വി. രഞ്ജിത്ത് ശങ്കർ ആണു ഹർജി നൽകിയത്.