കൊച്ചി: ഡോ. എം.സി. ജോർജിന്റെ നിര്യാണത്തിലൂടെ നഷ്ടമായത് സത്യസന്ധനായി കർഷകരെ സേവിച്ച നല്ലൊരു കർഷക നേതാവിനെയാണെന്ന് ഇൻഫാം ദേശീയ രക്ഷാധികാരി ബിഷപ് മാർ മാത്യു അറയ്ക്കൽ പറഞ്ഞു. കാർഷിക മേഖലയെക്കുറിച്ച് അഗാധമായ പഠനവും ഉൾക്കാഴ്ചയുമുള്ള വ്യക്തിയായിരുന്നു.
കാർഷിക പ്രശ്നങ്ങളിന്മേലുള്ള അദ്ദേഹത്തിന്റെ ഉറച്ച നിലപാടുകൾ പ്രത്യേകം സ്മരിക്കേണ്ടിയിരിക്കുന്നു. പല സന്ദർഭങ്ങളിലും സർക്കാരുകൾക്ക് മുന്പിൽ കാർഷിക പ്രശ്നങ്ങൾ പഠിച്ച് അവതരിപ്പിക്കാൻ വലിയ കഴിവുള്ള വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. ഇൻഫാമിന്റെ ദേശീയ ട്രസ്റ്റിയായ എം.സി. ജോർജിന്റെ വേർപാട് കർഷകസമൂഹത്തിനൊന്നാകെ വേദനയുളവാക്കുന്നതാണെന്നും മാർ മാത്യു അറയ്ക്കൽ അനുശോചന സന്ദേശത്തിൽ പറഞ്ഞു.