കോഴിക്കോട്: ഹര്‍ത്താൽ ദിനത്തിൽ കോഴിക്കോട് സിറ്റിയിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് പോലീസിന്റെ വീഴ്ച വിവാദമായതിനു തൊട്ടുപിന്നാലെ ജില്ലാ പോലീസ് മേധാവിയെ വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട സിവില്‍ പോലീസുകാരന് സസ്പെന്ഷന്. ക്രൈംബ്രാഞ്ച് കോഴിക്കോട് യൂണിറ്റിലെ ഉമേഷ് വള്ളിക്കുന്നിനെയാണ് ക്രൈംബ്രാഞ്ച് കോഴിക്കോട് എസ്പി പി.ബി. രാജീവ് സസ്പെൻഡ് ചെയ്തത്.
ഫേസ്ബുക്ക് പോസ്റ്റിട്ട സംഭവത്തില്‍ അച്ചടക്ക ലംഘനമുണ്ടായെന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബിജു കെ. സ്റ്റീഫന്‍ എസ്പിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. അതേസമയം റിപ്പോര്‍ട്ടില്‍ സസ്പെന്ഷന് കാലാവധി പരാമര്‍ശിച്ചിട്ടില്ല. ഹര്‍ത്താല്‍ ദിനത്തില്‍ സിറ്റി പോലീസ് കമ്മീഷണറുടെ നടപടികളെ വിമര്‍ശിച്ചുകൊണ്ട് ഇക്കഴിഞ്ഞ അഞ്ചിനാണ് ക്രൈംബ്രാഞ്ച് സിവില്‍പോലീസ് ഓഫീസര്‍ ഉമേഷ് വള്ളിക്കുന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.