തിരുവനന്തപുരം: മന്ത്രിതല ചർച്ചയിൽ സമവായത്തിലെത്തിയ കാര്യങ്ങൾ സമയബന്ധിതമായി നടപ്പാക്കാൻ അഡീഷണൽ ലേബർ കമ്മീഷണർ എസ്. തുളസീധരന്റെ അധ്യക്ഷതയിൽ കെഎസ്ആർടിസി ജീവനക്കാരുമായി നടത്തിയ ചർച്ചയിൽ തീരുമാനം.
ജീവനക്കാരുടെ യൂണിയനുകളുമായി നേരത്തേ ഉണ്ടാക്കിയ കരാർ പുതിയ കരാർ നിലവിൽവരുന്നതുവരെ തുടരും. കരാർ മാനേജ്മെന്റിന് ഏകപക്ഷീയമായി ലംഘിക്കാനാകില്ലെന്ന് ലേബർ കമ്മീഷണർ പറഞ്ഞു.
ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെ തുടർന്നാണ് കെഎസ്ആർടിസി മാനേജ്മെന്റും ജീവനക്കാരുടെ സംഘടനകളുമായി ഇന്നലെ ചർച്ച നടത്തിയത്.
ഇന്നലെ ലേബർ കമ്മീഷണർ ഓഫീസിൽ നടന്ന ചർച്ചയിൽ കെഎസ്ആർടിസി എംഡി ടോമിൻ തച്ചങ്കരി പങ്കെടുത്തില്ല. അതിനാൽ എംഡി കൂടി പങ്കെടുക്കുന്ന മറ്റൊരു ചർച്ച നടത്താനും തീരുമാനിച്ചു.
മാനേജ്മെന്റിനുവേണ്ടി എക്സിക്യൂട്ടീവ് ഡയറക്ടർ അഡ്മിനിസ്ട്രേഷൻ കെ.എൻ. ശ്രീകുമാർ, സംയുക്ത സമര സമിതിക്കുവേണ്ടി സി.കെ. ഹരികൃഷ്ണ് (സിഐടിയു) എം.ജി. രാഹുൽ (എഐടിയുസി), ആർ. ശശിധരൻ (ഐഎൻടിയുസി), ആർ. അയ്യപ്പൻ ( ഡ്രൈവേഴ്സ് യൂണിയൻ ) എന്നിവർ പങ്കെടുത്തു.