കോഴിക്കോട്: നിക്ഷേപകര്‍ക്ക് പലിശയ്ക്കു പകരം ലാഭവിഹിതം വാഗ്ദാനം ചെയ്ത് ഹീരാഗ്രൂപ്പ് കോടികള്‍ തട്ടിയ കേസ് ക്രൈംബ്രാഞ്ചിന് കൈമാറും. ഇതുസംബന്ധിച്ച് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ചെമ്മങ്ങാട് പോലീസ് റിപ്പോര്‍ട്ട് നല്കി. ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തില്‍ സമാനമായ കേസുകള്‍ അന്വേഷിക്കുന്നുണ്ട്. ഇതിനാലാണ് ഹീരാതട്ടിപ്പ് കേസും കൈമാറാന്‍ തീരുമാനിച്ചത്.
കേസില്‍ ചിലരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അഞ്ഞൂറോളം പേര് തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. ഗ്രൂപ്പ്മേധാവി നൗഹീറ ഷെയ്ഖിനെ കസ്റ്റഡിയിലെടുക്കാനോ ചോദ്യം ചെയ്യാനോ സാധിച്ചിട്ടില്ല. നൗഹീറ മുംബൈയിലെ ജയിലിലാണുള്ളത്. ചെമ്മങ്ങാട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നൗഹീറ മുന്‍കൂര്‍ ജാമ്യമെടുത്തിരിക്കുകയാണ്.
രാജ്യത്തിനകത്തും പുറത്തും ഹീരാഗ്രൂപ്പ് നടത്തിയ കോടികളുടെ നിക്ഷേപ തട്ടിപ്പ് കണ്ടെത്തിയത് ഹൈദരാബാദിലെ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്ഐഒ) ആയിരുന്നു. ഗുരുതരതട്ടിപ്പുകേസുകള് അന്വേഷിക്കുന്നതിനുള്ള പ്രത്യേക ഏജന്‍സിയാണിത്. 8,000 കോടിയുടെ തട്ടിപ്പു കണ്ടെത്തുകയും കഴിഞ്ഞ ഒക്ടോബര്‍ 26 ന് ഇവര്‍ക്കെതിരേ കേസെടുക്കുകയും ചെയ്തിരുന്നു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സമാന്തരമായി ഹീരാ ഗ്രൂപ്പിനെ കുറിച്ച് അന്വേഷിച്ചിരുന്നു.