ബ്യൂട്ടി പാർലറിൽ പോകാത്ത അനുഷ്ക! തെന്നിന്ത്യൻ സിനിമയിലെ സ്വീറ്റി ഷെട്ടിയായ അനുഷ്ക ഇന്ന് ഇന്ത്യ മുഴുവൻ ആരാധകരുള്ള താരമാണ്. ബാഹുബലി എന്ന് ഇതിഹാസ ചിത്രമാണ് അനുഷ്കയുടെ പ്രേക്ഷക പ്രീതി വർധിപ്പിച്ചത്. അനുഷ്കയേക്കുറിച്ച് അറിയാൻ ആരാധകർ എപ്പോഴും തത്പരരാണ്. താരത്തിന്റെ സൗന്ദര്യ രഹസ്യം തന്നെയായിരുന്നു അതിൽ പ്രധാനം. തന്റെ ആരാധകർക്കായി ഇപ്പോഴിതാ തന്റെ സൗന്ദര്യരഹസ്യം താരം വെളിപ്പെടുത്തിയിരിക്കുകയാണ്.
ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ സൗന്ദര്യത്തിന്റെ പ്രധാന രഹസ്യം വെള്ളം കുടിക്കുന്നതാണെന്നാണ് അനുഷ്ക പറയുന്നത്. ഒരു ദിവസം ആറ് ലിറ്റർ വെള്ളം വരെ കുടിക്കും. ശരീര സൗന്ദര്യത്തിൽ വെള്ളത്തിനുള്ള പങ്ക് ഗവേഷകരും അടിവരയിടുന്നുണ്ടത്രേ. വെള്ളം കഴിഞ്ഞാൽ മറ്റൊരു പ്രധാന ഘടകം ഭക്ഷണ ക്രമമാണ്. കിട്ടുന്നതെല്ലാം വാരിവലിച്ച് തിന്നുന്ന ശീലം അനുഷ്കയ്ക്കില്ല. ബ്രഡും തേനുമാണ് പ്രഭാത ഭക്ഷണം. പച്ചക്കറികളും പഴങ്ങളും കഴിക്കും.
മാത്രമല്ല അനുഷ്ക ബ്യൂട്ടി പാർലറിൽ പോകാറില്ല. പോകാറില്ലെന്ന് മാത്രമല്ല കൃത്രിമമായ കോസ്മറ്റിക്സ് ക്രീമുകളും ഉപയോഗിക്കാറില്ല. മുഖത്ത് പുരട്ടാൻ തേനാണ് ഉപയോഗിക്കുന്നത്. ഇത് ചർമ്മത്തെ മൃദുലവും തിളക്കമുള്ളതുമാക്കുന്നു. നാരങ്ങ ഉപയോഗിച്ച് കാലുകളിലെ കറുത്ത പാട് കളയും. മുടിയും കൃത്രിമമായതൊന്നും ഉപയോഗിക്കാറില്ല. നന്നായി എണ്ണ തേച്ച് കുളിക്കും. വെളിച്ചെണ്ണയും ഒലിവ് ഓയിലുമാണ് ഉപയോഗിക്കുന്നത്. സ്ഥിരമായി യോഗ ചെയ്താണ് ശരീരം ഫിറ്റായി സൂക്ഷിക്കുന്നത്. മുപ്പത് മിനിട്ട് വ്യായാമം ചെയ്യും. രാത്രി എട്ടു മണിയാകുന്നതോടെ ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടക്കും. സൗന്ദര്യത്തിന്റെ കാര്യത്തിൽ ഉറക്കത്തിനും പങ്കുണ്ടെന്നാണ് അനുഷ്ക പറയുന്നത്.