+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക്ര​മ​ക്കേടിനെത്തുടർന്ന് റദ്ദാക്കിയ തീ​രു​മാ​നം വീ​ണ്ടും ന​ട​പ്പാക്കുന്നു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​വ​​​സാ​​​ന കാ​​​ല​​​ത്തു ഭൂ ​​പ​​​രി​​​ധി​​​യി​​​ൽ ഇ​​​ള​​​വു ന​​​ൽ​​​കി​​​യ​​​തി​​​ൽ ക്ര​​​മ​​​ക്കേ​​​ടു​​​ണ്ടെ​​​ന്നു ക
ക്ര​മ​ക്കേടിനെത്തുടർന്ന് റദ്ദാക്കിയ  തീ​രു​മാ​നം വീ​ണ്ടും ന​ട​പ്പാക്കുന്നു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​വ​​​സാ​​​ന കാ​​​ല​​​ത്തു ഭൂ ​​പ​​​രി​​​ധി​​​യി​​​ൽ ഇ​​​ള​​​വു ന​​​ൽ​​​കി​​​യ​​​തി​​​ൽ ക്ര​​​മ​​​ക്കേ​​​ടു​​​ണ്ടെ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യ​​​തി​​​നെ തു​​​ട​​​ർ​​​ന്നു റ​​​ദ്ദാ​​​ക്കി​​​യ തീ​​​രു​​​മാ​​​നം വീ​​​ണ്ടും ന​​​ട​​​പ്പാ​​​ക്കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭാ തീ​​​രു​​​മാ​​​നം.

റാ​​​ന്നി താ​​​ലൂ​​​ക്കി​​​ലെ വ​​​ട​​​ശേ​​​രി​​​ക്ക​​​ര​​​യി​​​ലെ പാ​​​ല​​​തീ​​​യ നാ​​​ടാ​​​ർ സ്വ​​​യം​​​ഭൂ എ​​​ജ്യൂ​​​ക്കേ​​​ഷ​​​ണ​​​ൽ ട്ര​​​സ്റ്റി​​​ന്‍റെ ഡെ​​​ന്‍റ​​​ൽ കോ​​​ള​​​ജ് സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ഭൂ​​​മി​​​ക്ക് ഭൂ​​​പ​​​രി​​​ധി നി​​​യ​​​മ​​​ത്തി​​​ൽ ഇ​​​ള​​​വു ന​​​ൽ​​​കി​​​യ തീ​​​രു​​​മാ​​​ന​​​ം റദ്ദാക്കിയതാണു പു​​​നഃ​​​പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന മ​​​ന്ത്രി​​​സ​​​ഭ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്.

ത​​​മി​​​ഴ്നാ​​​ട് സ്വ​​​ദേ​​​ശി അ​​​ധ്യ​​​ക്ഷ​​​നാ​​​യ എ​​​ജ്യു​​​ക്കേ​​​ഷ​​​ണ​​​ൽ ട്ര​​​സ്റ്റി​​​ന്‍റെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലു​​​ള്ള ശ്രീ ​​​അ​​​യ​​​പ്പ ഡെ​​​ന്‍റ​​​ൽ കോ​​​ള​​​ജ് 22 ഏ​​​ക്ക​​​ർ ഭൂ​​​മി​​​യാ​​​ണു​​​ള്ള​​​ത്. 15 ഏ​​​ക്ക​​​ർ ഭൂ​​​മി​​​യാ​​​ണ് ഭൂ​​​പ​​​രി​​​ധി നി​​​യ​​​മ പ്ര​​​കാ​​​രം കൈ​​​വ​​​ശം വ​​​യ്ക്കാ​​​ൻ ക​​​ഴി​​​യു​​​ക.

എ​​​ന്നാ​​​ൽ, എ​​​ൽ​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​ർ അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തി​​​യ ശേ​​​ഷം യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​വ​​​സാ​​​ന​​​കാ​​​ല​​​ത്തെ തീ​​​രു​​​മാ​​​ന​​​ങ്ങ​​​ൾ പു​​​നഃ​​​പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചു. ക്ര​​​മ​​​ക്കേ​​​ടു​​​ണ്ടെ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യ ചി​​​ല തീ​​​രു​​​മാ​​​ന​​​ങ്ങ​​​ൾ റ​​​ദ്ദാ​​​ക്കി. ഇ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ വ​​​ട​​​ശേ​​​രി​​​ക്ക​​​ര പാ​​​ല​​​തീ​​​യ നാ​​​ടാ​​​ർ സ്വ​​​യം​​​ഭൂ എ​​​ജ്യൂ​​​ക്കേ​​​ഷ​​​ണ​​​ൽ ട്ര​​​സ്റ്റി​​​ന്‍റെ ഭൂ​​​മി തീ​​​രു​​​മാ​​​നം റ​​​ദ്ദാ​​​ക്കി. 2017 ഓ​​​ഗ​​​സ്റ്റ് പ​​​ത്തി​​​നി​​​റ​​​ക്കി​​​യ ജി​​​ഒ ന​​​ന്പ​​​ർ 270/2019 ഉ​​​ത്ത​​​ര​​​വ​​​നു​​​സ​​​രി​​​ച്ചു തീ​​​രു​​​മാ​​​നം റ​​​ദ്ദാ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

തു​​​ട​​​ർ​​​ന്നു സ്വാ​​​ശ്ര​​​യ ഡെ​​​ന്‍റ​​​ൽ കോ​​​ള​​​ജി​​​ന്‍റെ ഭൂ​​​മി പ്ര​​​ശ്നം ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗ​​​ത്തി​​​ന്‍റെ അ​​​ജ​​​ൻ​​​ഡ​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി ച​​​ർ​​​ച്ച ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു.

കോ​​​ള​​​ജി​​​ന് അ​​​നു​​​മ​​​തി ല​​​ഭി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഭൂ​​​മി​​പ്ര​​​ശ്നം ക്ര​​​മ​​​പ്പെ​​​ടു​​​ത്താ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചു​​​വെ​​​ന്നാ​​​ണു മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗ​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ച​​​ത്. എ​​​ന്നാ​​​ൽ, ഇ​​​ന്ന​​​ലെ മ​​​ന്ത്രി​​​സ​​​ഭ കൈ​​​ക്കൊ​​​ണ്ട തീ​​​രു​​​മാ​​​ന​​​ങ്ങ​​​ൾ സം​​​ബ​​​ന്ധി​​​ച്ചു മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സ് പു​​​റ​​​ത്തി​​​റ​​​ക്കി​​​യ പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ൽ ഇ​​​ത് ഉൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടി​​​ല്ല.

ക​​​ഴി​​​ഞ്ഞ യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​വ​​​സാ​​​ന​​​കാ​​​ല​​​ത്തെ തീ​​​രു​​​മാ​​​ന​​​ങ്ങ​​​ളി​​​ൽ ക്ര​​​മ​​​ക്കേ​​​ടു​​​ണ്ടെ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യാ​​​ൽ ഇ​​​തു സം​​​ബ​​​ന്ധി​​​ച്ചു വി​​​ജി​​​ല​​​ൻ​​​സ് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​മെ​​​ന്നു നേ​​​ര​​​ത്തെ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു.