കൊച്ചി: എയ്ഡഡ് സ്കൂൾ അധ്യാപകരുടെ മുൻകാല ബ്രോക്കൻ സർവീസ് പെൻഷനുമായി ബന്ധപ്പെട്ടു സർക്കാർ ഭേദഗതിയെ ചോദ്യം ചെയ്ത് അധ്യാപക സംഘടനയായ പിജിടിഎ കേരള ഫയൽ ചെയ്ത ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. സംഘടന സംസ്ഥാന പ്രസിഡന്റ് സിബി ആന്റണി തെക്കേടത്തും അംഗങ്ങളും ചേർന്നാണു ഹർജി നൽകിയിരിക്കുന്നത്. 30നു കേസ് വീണ്ടും പരിഗണിക്കും.
സംസ്ഥാന സർക്കാരിന്റെ വിശദീകരണം കോടതി ചോദിച്ചിട്ടുണ്ട്. നേരത്തെ എയ്ഡഡ് സ്കൂളിലെയും കോളജുകളിലെയും അധ്യാപകരുടെ പൂർവകാല ബ്രോക്കൻ സർവീസ് പെൻഷനു പരിഗണിക്കേണ്ടതില്ലെന്ന സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെ മറിക്കടക്കാനാണ് സർക്കാർ നിയമഭേദഗതി വരുത്തിയതെന്നാണു ഹർജിക്കാരുടെ പരാതി.