കണ്ണപുരം (കണ്ണൂർ): ശബരിമല ദർശനത്തിന് പുറപ്പെട്ട യുവതികളുടെ വീടുകൾക്ക് പോലീസ് കാവൽ. കഴിഞ്ഞ ദിവസം പുലർച്ചയോടെയാണ് രേഷ്മ നിശാന്ത്, ഷാനില എന്നീ യുവതികൾ ശബരിമലയില്‍ എത്തിയത്. ഇന്നലെ പുലർച്ചെ അഞ്ചു മുതൽ അവരുടെ വീടിന് മുന്നിൽ പോലീസ് സുരക്ഷയാണ് ഒരുക്കിയത്. രേഷ്മ മാലയണിഞ്ഞ സമയത്ത് കണ്ണപുരത്തെ ഇവരുടെ വീടിന് മുന്നിൽ നാമജപ ഘോഷയാത്രയും പ്രതിഷേധങ്ങളും നടന്നിരുന്നു.