കോഴിക്കോട്: നിയമവാഴ്ച കൈയിലെടുത്ത് പ്രവര്‍ത്തകരെ അകാരണമായി ജയിലിലിടുമ്പോള്‍ വിമോചനസമര കാലത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന് ഓര്‍മിക്കുന്നത് നല്ലതായിരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന് പിള്ള.
ഭരണകൂട ഭീകരകതയ്ക്കും പോലീസ് രാജിനുമെതിരെ എന്‍ഡിഎയുടെ ആഭിമുഖ്യത്തില്‍ മാനാഞ്ചിറയില്‍ സംഘടിപ്പിച്ച ഉപവാസ സമരത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അനാവശ്യ വാശി ആര്‍ക്കും പാടില്ല. ഇതുപോലെ നിയമവാഴ്ച കമ്യൂണിസ്റ്റുകാർ കൈയിലെടുത്തപ്പോഴാണ് 57ലെ മന്ത്രി സഭ വീണത്. തങ്ങൾ ആര്‍ക്കും എതിരല്ല; കമ്യൂണിസ്റ്റുകാര്‍ക്ക് പോലും എതിരല്ല. പക്ഷെ നിയമം എല്ലാവര്ക്കും ഒരുപോലെ ആയിരിക്കണമെന്നും അല്ലെങ്കില്‍ സമരവും സമര രീതിയും മാറുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
ത്രിപുരയിലേതുപോലെ സംഭവിക്കാൻ കേരളത്തിലും മോദിയുടെ നേതൃത്വത്തില്‍ യാത്ര തുടങ്ങിക്കഴിഞ്ഞു. അതുകൊണ്ട് അന്യോന്യം മാനിക്കുന്നതാണ് എല്ലാവര്ക്കും നല്ലതെന്നും ശ്രീധരന് പിള്ള പറഞ്ഞു. കാക്കി ഉപയോഗിച്ച് കള്ളക്കേസില്‍ കുടുക്കി ബിജെപിയെ തകര്‍ക്കാമെന്നാണ് പിണറായി വിജയന്റെ ധാരണയെങ്കില്‍ പിണറായി വിഡ്ഢികളുടെ സ്വര്‍ഗത്തിലാണെന്ന് പറയേണ്ടി വരും. ശബരിമല വിഷയത്തില്‍ ലക്ഷ്യം കാണുന്നത് വരെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഉപവാസ സമരം ലോക് ജനശക്തി പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് എം.മെഹബൂബ് ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി ജയചന്ദ്രന് അധ്യക്ഷത വഹിച്ചു.