കൊച്ചി: സിഎംപി (എൽഡിഎഫ്)-സിപിഎമ്മിൽ ലയിക്കുന്നതിന്റെ സമ്മേളനം ഫെബ്രുവരി മൂന്നിനു കൊല്ലത്തു നടക്കുമെന്നു സിഎംപി ജനറൽ സെക്രട്ടറി എം.കെ. കണ്ണൻ അറിയിച്ചു. കൊല്ലം ക്യൂഎസി മൈതാനത്താണു ലയനസമ്മേളനം. 5000 ഓളം പ്രവർത്തകർ സമ്മേളനത്തിൽ പങ്കെടുക്കും.
മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, സിഎംപി സംസ്ഥാന നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും. പത്രസമ്മേളനത്തിൽ ജോയിന്റ് സെക്രട്ടറിമാരായ എം.കെ. ബാനർജി, വി.സി.രവി, കെ.പി. അശോകൻ തുടങ്ങിയവർ പങ്കെടുത്തു.