കൊച്ചി: രാജഗിരി സെന്റർ ഫോർ ബിസിനസ് സ്റ്റഡീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മൂന്നാമതു രാജഗിരി ബിസിനസ് ലീഗ് ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ് ഇന്ന് മുതൽ 19 വരെ രാജഗിരി കാന്പസിൽ നടക്കും.
മുൻനിര കോർപറേറ്റ്, ബിസിനസ് സ്കൂൾ ടീമുകൾ മാറ്റുരയ്ക്കുന്ന മത്സരത്തിൽ 13 ടീമുകൾ പങ്കെടുക്കും. രാവിലെ ആറു മുതൽ ഒന്പത് വരെയും വൈകുന്നേരം നാലു മുതൽ രാത്രി ഒന്പത് വരെയുമാണ് മത്സരങ്ങൾ. വിജയികൾക്ക് ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങൾ ലഭിക്കും.