കൊച്ചി: കാക്കനാട് രാജഗിരി സെന്റർ ഫോർ ബിസിനസ് സ്റ്റഡീസിൽ എംബിഎ, എംഎച്ച്ആർഎം, പിജിഡിഎം, ഇന്റർനാഷണൽ എക്സ്ചേഞ്ച് എംബിഎ പ്രോഗ്രാമുകളിലേക്ക് ക്യാറ്റ്, മാറ്റ്, സീമാറ്റ്, കെമാറ്റ് എന്നീ എൻട്രൻസ് പരീക്ഷാ മാർക്കുകളുടെ അടിസ്ഥാനത്തിൽ അർഹരായ വിദ്യാർഥികളിൽനിന്ന് അപേക്ഷകൾ ക്ഷണിച്ചു. ആദ്യഘട്ട ഗ്രൂപ്പ് ഡിസ്കഷനും ഇന്റർവ്യൂവും നാളെ ആരംഭിക്കും.
എംബിഎ, എംഎച്ച്ആർഎം പ്രോഗ്രാമുകൾക്ക് അപേക്ഷ സമർപ്പിക്കുന്ന വിദ്യാർഥികൾ, എംജി സർവകലാശാലയുടെ അംഗീകാരമുള്ള ഏതെങ്കിലും ഡിഗ്രി ഉള്ളവരായിരിക്കണം. കൂടാതെ, സയൻസ്, ടെക്നോളജി വിഷയങ്ങളിൽ 55 ശതമാനം മാർക്കും, മറ്റു വിഷയങ്ങളിൽ 50 ശതമാനം മാർക്കും ഉണ്ടായിരിക്കണം. മറ്റ് മാനേജുമെന്റ് പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കുന്നവർ ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കോടെ ഡിഗ്രി പൂർത്തിയാക്കിയിരിക്കണം. അവസാനവർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. കാറ്റ് എൻട്രൻസ് പരീക്ഷയിൽ ഉയർന്ന മാർക്കോടെ പ്രവേശനം നേടുന്ന വിദ്യാർഥികൾക്ക് രാജഗിരിയുടെ സ്കോളർഷിപ്പ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്കും ഓണ്‍ലെൻ അപേക്ഷ സമർപ്പിക്കുന്നതിനും www.rcsb.rajagiri.edu, ഫോണ്‍: 0484 2660601.