കൊച്ചി: ദേശീയ പിന്നോക്ക വിഭാഗ വികസന കോർപറേഷന്റെ സാമൂഹ്യ പ്രതിബദ്ധത പദ്ധതി നിർവഹണത്തിനുള്ള ദേശീയ പുരസ്കാരം സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപറേഷനു ലഭിച്ചു. ഡൽഹിയിലെ അംബേദ്കർ ഇന്റർനാഷണൽ കണ്വൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ കോർപറേഷൻ മാനേജിംഗ് ഡയറക്ടർ കെ.ടി. ബാലഭാസ്കരൻ അവാർഡ് ഏറ്റുവാങ്ങി.
സാമൂഹ്യ പ്രതിബദ്ധത പദ്ധതി പ്രകാരം പാലക്കാട് കാവശേരി പഞ്ചായത്തിലെ മണ്‍പാത്ര നിർമാണ തൊഴിലാളികൾക്കായി നടപ്പാക്കിയ തൊഴിൽ നവീകരണ വൈവിധ്യവത്കരണ പദ്ധതിക്കാണ് അംഗീകാരം ലഭിച്ചത്. വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന 55 ചാലലൈസിംഗ് ഏജൻസികളിൽ പ്രവർത്തനമികവിനുള്ള ഒന്നാം സ്ഥാനവും സംസ്ഥാന കോർപറേഷനു ലഭിച്ചു.
2017 ൽ പ്രവർത്തനമികവിനുള്ള രജതജൂബിലി പുരസ്കാരം കോർപറേഷനു ലഭിച്ചിട്ടുണ്ട്. ഈ സാന്പത്തിക വർഷം 450 കോടിരൂപയുടെ വായ്പാ പദ്ധതിയാണു കോർപറേഷൻ നടപ്പാക്കുന്നത്. ഇതിൽ ഇതുവരെ 325 കോടി രൂപയുടെ വായ്പ വിതരണം ചെയ്തുകഴിഞ്ഞു.