മഞ്ചേരി: ഭർത്താവിന്റെ അമ്മയുടെ മർദനത്തിൽ പരിക്കേറ്റു മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച കനക ദുർഗയെ തടയുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്ത പത്തു ശബരിമല കർമ സമിതി പ്രവർത്തകർക്കെതിരേ മഞ്ചേരി പോലീസ് കേസെടുത്തു.
മുരളീധരൻ, പി.ജി. ഉപേന്ദ്രൻ, അഭിലാഷ് എന്നിവരടക്കം കണ്ടാലറിയാവുന്ന പത്ത് കർമസമിതി പ്രവർത്തകർക്കെതിരേയാണ് മഞ്ചേരി പോലീസ് കേസെടുത്തത്. ഇന്ത്യൻ ശിക്ഷാ നിയമം 143, 147, 283 വകുപ്പുകൾ പ്രകാരമാണ് കേസ്.