+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സവാരിക്കിടെ പാപ്പാനെ ആന ചവിട്ടിക്കൊന്നു

കു​മ​ളി: സ​വാ​രി​ക്കി​ടെ ആ​ന ഒ​ന്നാം പാ​പ്പാ​നെ ച​വി​ട്ടി​ക്കൊ​ന്നു. കു​മ​ളി അ​ട്ട​പ്പ​ള്ള​ത്തു​ള്ള എ​ല​ഫ​ന്‍റ് ജം​ഗ്ഷ​ൻ ആ​ന​സ​വാ​രി കേ​ന്ദ്ര​ത്തി​ലെ പാ​പ്പാ​ൻ ക​ർ​ണാ​ട​ക​യി​ൽ താ​മ​സ​ക്കാ​ര​നാ​യ മ​ല​
സവാരിക്കിടെ പാപ്പാനെ  ആന ചവിട്ടിക്കൊന്നു
കു​മ​ളി: സ​വാ​രി​ക്കി​ടെ ആ​ന ഒ​ന്നാം പാ​പ്പാ​നെ ച​വി​ട്ടി​ക്കൊ​ന്നു. കു​മ​ളി അ​ട്ട​പ്പ​ള്ള​ത്തു​ള്ള എ​ല​ഫ​ന്‍റ് ജം​ഗ്ഷ​ൻ ആ​ന​സ​വാ​രി കേ​ന്ദ്ര​ത്തി​ലെ പാ​പ്പാ​ൻ ക​ർ​ണാ​ട​ക​യി​ൽ താ​മ​സ​ക്കാ​ര​നാ​യ മ​ല​യാ​ളി അ​രു​ൾ ഭാ​സ്ക​ർ (59) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്ന​ര​യോ​ടെ അ​ട്ട​പ്പ​ള്ളം മു​രി​ക്ക​ടി റോ​ഡി​ലാ​ണ് സം​ഭ​വം.

പെ​ട്ടെ​ന്ന് പ്ര​കോ​പി​ത​യാ​യ പി​ടി​യാ​ന പാ​പ്പാ​നെ തു​ന്പി​ക്കൈ​യ്ക്ക് അ​ടി​ച്ചു​വീ​ഴ്ത്തി ത​ല​യി​ലും ദേ​ഹ​ത്തും ച​വി​ട്ടു​ക​യാ​യി​രു​ന്നു. സം​ഭ​വ സ്ഥ​ല​ത്ത് ത​ന്നെ മ​ര​ണം സം​ഭ​വി​ച്ചു. ര​ണ്ടാം പാ​പ്പാ​ൻ പെ​ട്ടെ​ന്ന് ആ​ന​യെ നി​യ​ന്ത്രി​ച്ച് ത​ള​ച്ചു. സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന​വ​രു​ടെ നി​ല​വി​ളി​കേ​ട്ട് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​രാ​ണ് പാ​പ്പാ​നെ ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്.

അ​ന്യ​സം​സ്ഥാ​ന​ക്കാ​രാ​യ ര​ണ്ടു പേ​ർ ആ​ന​പ്പു​റ​ത്ത് നി​ന്നും ചാ​ടി ഏ​ല​ക്കാ​ട്ടി​ലേ​ക്ക് ഓ​ടി ര​ക്ഷ​പ്പെ​ട്ടു. പാ​പ്പാ​ന്‍റെ മൃ​ത​ദേ​ഹം​മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. ക​ർ​ണാ​ട​ക​യി​ലു​ള്ള ഭാ​ര്യ​യെ വി​വ​രം അ​റി​യി​ച്ചി​ട്ടു​ണ്ട്. പോ​ലീ​സ് കേ​സെ​ടു​ത്തു.