തിരുവനന്തപുരം: കേരളത്തിലെ ആത്മീയ ടൂറിസം കേന്ദ്രങ്ങളുടെ വികസനത്തിനായി രൂപീകരിച്ച സ്വദേശ് ദർശൻ പദ്ധതികളുടെ ഉദ്ഘാടനം തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു.
പദ്മനാഭസ്വാമി ക്ഷേത്രം, ആറന്മുള, ശബരിമല പദ്ധതികൾ ഉൾപ്പെടുന്നതാണിത്. ഉദ്ഘാടനത്തിനു ശേഷം പ്രധാനമന്ത്രി ക്ഷേത്രദർശനം നടത്തി.
ഗവർണർ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം, ടൂറിസം -ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, എംപിമാരായ ഡോ. ശശി തരൂർ, സുരേഷ് ഗോപി, വി. മുരളീധരൻ എന്നിവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു. മേയർ വി. കെ. പ്രശാന്ത്, വി.എസ്. ശിവകുമാർ എംഎൽഎ, ചീഫ് സെക്രട്ടറി ടോം ജോസ്, സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, പൊതുഭരണ സെക്രട്ടറി ഡോ. എ. ജയതിലക്, ദേവസ്വം പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, ടൂറിസം സെക്രട്ടറി റാണി ജോർജ്, ജില്ലാ കളക്ടർ ഡോ. കെ. വാസുകി, രാഷ്ട്രീയകക്ഷി നേതാക്കൾ എന്നിവർ പ്രധാനമന്ത്രിയെ സ്വീകരിച്ചു.
മോദി മടങ്ങി
തിരുവനന്തപുരം: ഒരു ദിവസത്തെ കേരള സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിക്കു മടങ്ങി. ഇന്നലെ രാത്രി 8.40ന് തിരുവനന്തപുരം എയർഫോഴ്സ് ടെക്നിക്കൽ ഏരിയയിൽനിന്ന് പ്രത്യേക വിമാനത്തിലാണ് ഡൽഹിയിലേക്ക് മടങ്ങിയത്. ഗവർണർ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മേയർ വി.കെ. പ്രശാന്ത്, ചീഫ് സെക്രട്ടറി ടോം ജോസ്, എയർ ഓഫീസർ കമാൻഡിംഗ് ഇൻ ചീഫ് എയർ മാർഷൽ ബി. സുരേഷ്, സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ തുടങ്ങിയവർ യാത്രയയപ്പ് നൽകി.
വൈകിട്ട് 4.05ന് തിരുവനന്തപുരം എയർഫോഴ്സ് ടെക്നിക്കൽ ഏരിയയിൽ എത്തിയ പ്രധാനമന്ത്രിയെ ഗവർണർ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം, മേയർ വി.കെ. പ്രശാന്ത്, ചീഫ് സെക്രട്ടറി ടോം ജോസ്, എയർ ഓഫീസർ കമാൻഡിംഗ് ഇൻ ചീഫ് എയർ മാർഷൽ ബി. സുരേഷ്, സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ തുടങ്ങിയവർ ചേർന്നു സ്വീകരിച്ചു.