കൊച്ചി: ഇന്ധനവിലയിൽ വീണ്ടും വർധന. പെട്രോളിന് 29 പൈസയുടെയും ഡീസലിന് 30 പൈസയുടെയും വർധനയാണ് ഇന്നലെ രേഖപ്പെടുത്തിയത്. കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന്റെ വില 72.20 രൂപയും ഡീസലിന് 67.98 രൂപയുമായി ഉയർന്നു.
തിരുവനന്തപുരത്ത് പെട്രോളിന് 73.59 രൂപയും ഡീസലിന് 69.27 രൂപയുമായപ്പോൾ കോഴിക്കോട് പെട്രോൾ വില 72.46 രൂപയും ഡീസൽ വില 68.24 രൂപയുമാണ്. ഒരാഴ്ചയ്ക്കിടെ രണ്ടു രൂപയിലേറെയാണ് ഇന്ധനവിലയിലുണ്ടായ വർധന. തിങ്കളാഴ്ച പെട്രോളിന് 39 പൈസയും ഡീസലിന് 51 പൈസയും വർധിച്ചിരുന്നു.