കൊച്ചി: പൊതുസ്ഥലത്തു നിന്നു നീക്കം ചെയ്യുന്ന അനധികൃത ഫ്ളെക്സ് ബോർഡുകൾ ഉടമസ്ഥർക്കു തിരിച്ചു നൽകി നീക്കം ചെയ്യാൻ ചെലവായ തുക അവരിൽനിന്ന് ഈടാക്കണമെന്ന് ഹൈക്കോടതി. ഉത്തരവ് നടപ്പാക്കാൻ തദ്ദേശ ഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഒരാഴ്ചയ്ക്കകം തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാർക്ക് നിർദേശം നൽകണമെന്നും ഉത്തരവിൽ പറയുന്നു.
ആലപ്പുഴ ജില്ലയിലെ കറ്റാനത്തെ ഒരു പള്ളിക്കു മുന്നിൽ സ്ഥാപിച്ച അനധികൃത ഫ്ളെക്സ് ബോർഡുകൾ നീക്കാൻ പള്ളിയധികൃതർ നൽകിയ ഹർജിയാണ് പൊതുവിഷയമായി കോടതി പരിഗണിച്ചത്.
ആലപ്പുഴ ജില്ലയിലെ കറ്റാനത്തെ ഒരു പള്ളിക്കു മുന്നിൽ സ്ഥാപിച്ച അനധികൃത ഫ്ളെക്സ് ബോർഡുകൾ നീക്കാൻ പള്ളിയധികൃതർ നൽകിയ ഹർജിയാണ് പൊതുവിഷയമായി കോടതി പരിഗണിച്ചത്.