കണ്ണൂർ: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും പെരളശേരിയിൽ എകെജിക്ക് സ്മാരകം നിർമിക്കാൻ 10 കോടി രൂപ അനുവദിച്ച സംസ്ഥാന സർക്കാർ നടപടിക്കെതിരേ കോൺഗ്രസ് രംഗത്ത്. സർക്കാർ തീരുമാനം ജനവഞ്ചനയാണെന്ന് ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി പ്രസ്താവനയിൽ ആരോപിച്ചു.