കോട്ടയം: അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ശാരീരിക ന്യൂനതയുള്ളവരെ ഇലക്ഷൻ കമ്മീഷന്റെ ചുമതലയിൽ വാസകേന്ദ്രങ്ങളിൽനിന്നു സർക്കാർ ചെലവിൽ ബൂത്തുകളിലെത്തിച്ചു വോട്ട് ചെയ്യിക്കുകയും തിരികെ കൊണ്ടുപോകുകയും ചെയ്യും. വരണാധികാരിയായ ജില്ലാ കളക്ടർമാരുടെ ചുമതലയിൽ പ്രത്യേക സമിതി രൂപീകരിച്ച് നാഷണൽ സർവീസ് സ്കീം വോളണ്ടിയർമാരുടെ സഹായത്തിലാകും ദേശീയ തലത്തിൽ ഈ ക്രമീകരണം.
ഓരോ ബൂത്ത് പരിധിയിലെയും വോട്ടർ പട്ടികയിൽ ശാരീരിക ന്യൂനതയുള്ളവരുടെ പേര് പ്രത്യേകം മാർക്ക് ചെയ്തിട്ടുണ്ടാവും. ഇലക്ഷൻ സാമഗ്രികളുമായി ഉദ്യോഗസ്ഥർ ബൂത്തുകളിലെത്തുന്ന വാഹനത്തിലായിരിക്കും താമസസ്ഥലത്തെത്തി വോളണ്ടിയർമാർ ഇവരെ ബൂത്തിലെത്തിക്കുക. ഇലക്ഷനു മുൻപ് തന്നെ വോളണ്ടിയർമാർ ഇവരെ നേരിൽകണ്ടു വാഹനം എത്തുന്ന സമയം അറിയിക്കും. ബൂത്തുകളിൽ വൈകല്യമുള്ളവരെ ക്യൂ ഒഴിവാക്കി മുൻഗണനയോടെ വോട്ട് ചെയ്യിച്ചശേഷം തിരികെ കൊണ്ടുപോകും.
ഒരു ബൂത്ത് പരിധിയിൽ ശരാശരി ശാരീരിക ന്യൂനതയുള്ള പത്തു വോട്ടർമാരുണ്ടാകുമെന്നാണു വിലയിരുത്തൽ. കാഴ്ച വൈകല്യം, മുടന്ത്, തളർച്ച തുടങ്ങി ഏതു വൈകല്യമുള്ളവരും വോട്ട് ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ നാഷണൽ സർവീസ് സ്കീം വിദ്യാർഥികൾ സഹായം ഉറപ്പാക്കും. ഇലക്ഷനു മുൻപ് താലൂക്ക് തലത്തിൽ വോളണ്ടിയർമാരെ തെരഞ്ഞെടുത്ത് പ്രത്യേക നിർദേശങ്ങളും പരിശീലനവും നൽകും.
റെജി ജോസഫ്