ആലപ്പുഴ: കേരള ഗവ. നഴ്സസ് യൂണിയന്റെ 31-ാം സംസ്ഥാന സമ്മേളനം 22ന് ആലപ്പുഴയിൽ നടക്കുമെന്ന് നഴ്സസ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് അന്പിളി ഭാസ് പത്രസമ്മേളനത്തിൽ അറിയിച്ചു. സമ്മേളനം കെ.സി. വേണുഗോപാൽ എംപി ഉദ്ഘാടനം ചെയ്യും. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിലാണ് നവംബറിൽ നടത്താനിരുന്ന സമ്മേളനം ജനുവരിയിലേക്ക് മാറ്റിയത്.