കൊച്ചി: അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (എഎസ്എംഐ) സന്യാസിനിസമൂഹ സ്ഥാപകൻ മോണ്‍. ജോസഫ് കണ്ടത്തിൽ, വിൻസെൻഷ്യൻ കോണ്‍ഗ്രിഗേഷനു (വിസി) തുടക്കമിട്ട ഫാ. വർക്കി കാട്ടറാത്ത് എന്നിവരുടെ നാമകരണ നടപടികൾക്ക് അനുമതി. കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടക്കുന്ന സീറോ മലബാർ സഭ സിനഡാണ് അനുമതി നൽകിയത്.
കുഷ്ഠരോഗികൾക്കുവേണ്ടി ജീവിതം സമർപ്പിച്ച മോണ്‍. ജോസഫ് കണ്ടത്തിൽ ’കേരള ഡാമിയൻ’ എന്ന പേരിലും അറിയപ്പെട്ടിരുന്നു.
1904 ഒക്ടോബർ 27നു വൈക്കത്തിനടുത്ത് ചെന്പിലാണു ജനനം. 1933 ഡിസംബർ 17നു പൗരോഹിത്യം സ്വീകരിച്ചു. 1942 ൽ ചേർത്തലയിൽ കുഷ്ഠരോഗാശുപത്രി സ്ഥാപിച്ചു. രോഗികളുടെ ശുശ്രൂഷ ലക്ഷ്യമാക്കി 1949 ഏപ്രിൽ രണ്ടിനു എഎസ്എംഐ സന്യാസിനി സമൂഹത്തിനു രൂപം നൽകി. 1991 ഡിസംബർ 12നു ദിവംഗതനായി. ചേർത്തല മതിലകം എഎസ്എംഐ നിത്യാരാധന ചാപ്പലിലാണു കബറിടം. എറണാകുളം മെത്രാപ്പോലീത്തയായിരുന്ന മാർ അഗസ്റ്റിൻ കണ്ടത്തിലിന്റെ ജ്യേഷ്ഠ സഹോദരപുത്രനാണു മോണ്‍.ജോസഫ് കണ്ടത്തിൽ.
1851 ഒക്ടോബർ 13നു പാലാ രൂപതയിലെ പൂഞ്ഞാറിൽ ജനിച്ച ഫാ. വർക്കി കാട്ടറാത്ത് 22 -ാം വയസിൽ പൗരോഹിത്യം സ്വീകരിച്ചു. ഇടമറ്റം, തത്തംപിള്ളി, കാഞ്ഞിരപ്പള്ളി, വിളക്കുമാടം, അങ്കമാലി, ഒല്ലൂർ, എഴുപുന്ന ഇടവകകളിലെ ശുശ്രൂഷയ്ക്കു പുറമേ വിവിധ കോണ്‍വെന്റുകളുടെ ചാപ്ലയിനായും സേവനം ചെയ്തിട്ടുണ്ട്. വൈക്കം പള്ളി വികാരിയായിരിക്കെ മാർ ളൂയിസ് പഴേപറന്പിലിന്റെ അനുമതിയോടെ 1904 നവംബർ 20നു തോട്ടകത്തു കൊവേന്ത സ്ഥാപിച്ചുകൊണ്ടാണു വിൻസെൻഷ്യൻ സഭയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചത്. 1931 ഒക്ടോബർ 24നു ദിവംഗതനായ ഫാ. കാട്ടറാത്തിന്റെ കബറിടം തോട്ടകം സെന്റ് ഗ്രിഗോറിയോസ് ദേവാലയത്തിലാണ്.